അലാവസിന് ഇനി പുതിയ പരിശീലകൻ

സ്പാനിഷ് ക്ലബായ ഡിപോർട്ടീവോ അലാവസ് പുതിയ പരിശീലകനെ നിയമിച്ചു. മുൻ റയൽ സോസിഡാഡ് പരിശീലകനായിരുന്ന അസിയർ ഗരിറ്റാനോ ആണ് അലാവസിന്റെ പരിശീലകനായി ചുമതലയേറ്റത്. അലാവസിൽ ഈ സീസണിൽ അത്ഭുതങ്ങൾ കാണിച്ച പരിശീലകൻ ആബെലാർഡോ കരാർ പുതുക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞ് ക്ലബ് വിട്ടിരുന്നു. ഈ കഴിഞ്ഞ സീസണിൽ അലാവസ് ലാലിഗയിൽ പതിനൊന്നാം സ്ഥാനത്താണ് ഫിനിഷ് ചെയതത്.

ഈ മികവ് എപ്പോഴും ആവർത്തിക്കാൻ ആവില്ല എന്ന കാരണം പറഞ്ഞു കൊണ്ടാണ് ആബെലാർഡോ ക്ലബ് വിട്ടത്. കഴിഞ്ഞ സീസണിൽ റയൽ സോസിഡാഡിനൊപ്പം ഉണ്ടായിരുന്ന ഗരിറ്റാനോയെ മോശം പ്രകടനം കാരണം സോസിഡാഡ് പുറത്താക്കിയിരുന്നു. ആദ്യ 17 മത്സരങ്ങളിൽ എട്ടും പരാജയപ്പെട്ടതായിരുന്നു ഗരിറ്റാനോയ്ക്ക് വിനയായത്.