Site icon Fanport

ഗോളടിച്ചു കൂട്ടി അലാവസിന് ജയം

സ്പാനിഷ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഡിപോർടീവോ അലാവസിന് വൻ വിജയം. ഇന്ന് റയോ വല്ലെകാനോയെ നേരിട്ട അലാവസ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ കണ്ട ഒരു ചുവപ്പ് കാർഡാണ് റയോ വലെകാനോയ്ക്ക് സ്വന്തം ഹോം ഗ്രൗണ്ടിൽ ഇത്ര വലിയ പരാജയം നേരിടേണ്ടി വന്നത്. 35ആം മിനുട്ടിൽ അബ്ദൊലിയ ബാ ചുവപ്പ് കാണുമ്പോൾ 2-1 എന്ന സ്കോറിന് തോറ്റു നിൽക്കുകയായിരുന്നു വലെകാനോ. അതിനു ശേഷം അലാവസ് ഗോൾ വർഷം നടത്തി.

അലാവസിനായി സ്പാനിഷ് മിഡ്ഫീൽഡർ ഇബായ് ഇരട്ട ഗോളുകൾ നേടി. കലേരി, നവാരോ, ബുർഗി എന്നിവരാണ് അലാവസിന്റെ മറ്റു ഗോളുകൾ നേടിയത്. തോമസ് ആണ് ഹോം ടീമിന്റെ ഏക ഗോൾ നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളിൽ 10 പോയന്റുമായി നാലാം സ്ഥാനത്ത് എത്തി അലാവസ്.

Exit mobile version