Site icon Fanport

റയൽ മാഡ്രിഡ് താരം അലാബ കൊറോണ പോസിറ്റീവ്

ലാലിഗ ക്ലബായ റയൽ മാഡ്രിഡിന്റെ പുതിയ സൈനിംഗ് അലാബ കൊറോണ പോസിറ്റീവ് ആയി. ക്ലബ് തന്നെ ആണ് അലാബ കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. പോസിറ്റിവ് ആയ അലാബ ഐസൊലേഷനിലേക്ക് മാറി. യതാരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇനി രണ്ടാഴ്ചയോളം താരം മാഡ്രിഡിന് ഒപ്പം ഉണ്ടാവില്ല‌. ബയേണിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ എത്തിയ അലാബയാണ് പുതിയ സീസണിലേക്ക് ഇറങ്ങുമ്പോൾ റയലിന്റെ പ്രധാന പ്രതിരോധ താരം. റയലിന്റെ മുൻ സെന്റർ ബാക്ക് കൂട്ടുകെട്ടുകളായ റാമോസും വരാനെയും ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ടിരുന്നു.

Exit mobile version