അഗ്വേറോക്ക് പരിക്ക്, ഒരു മാസത്തോളം പുറത്ത്

20210601 001243
Credit: Twitter

സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിയിരിക്കെ ബാഴ്സലോണക്ക് തിരിച്ചടി. അവരുട സ്ട്രൈക്കറായ അഗ്വേറോക്ക് പരിക്കേറ്റിരിക്കുകയാണ്. താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്ന് ക്ലബ് അറിയിച്ചു. വലതു കാലിന്റെ കാഫിനാണ് അഗ്വേറോക്ക് പരിക്കേറ്റരിക്കുന്നത്. കഴിഞ്ഞ സീസണിലും പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയ താരമാണ് അഗ്വേറോ. താരം ഇന്ന് നടക്കുന്ന യുവന്റസിനെതിരായ മത്സരത്തിൽ ഉണ്ടാകില്ല. സീസൺ തുടക്കവും താരത്തിന് നഷ്ടമാകും. അടുത്ത ഇന്റർ നാഷണൽ ബ്രേക്കിനു ശേഷം മാത്രമെ അഗ്വേറോയെ ഇനി കളത്തിൽ കാണാൻ സാധിക്കുകയുള്ളൂ.

ബാഴ്സലോണ ഡിഫൻഡർ ലെങ്ലെറ്റിനും പരിക്കാണ്. ലെങ്ലെറ്റ് രണ്ടാഴ്ചയോളം പുറത്തിരിക്കും എന്നും ക്ലബ് അറിയിച്ചു. ബാഴ്സലോണയുടെ മധ്യനിര താരമായ ഡിയോങ്ങും പരിക്കിന്റെ പിടിയിലാണ്.

Previous articleഅവസാന ദിനം ചൈനയെ പിന്തള്ളി അമേരിക്ക ഒളിമ്പിക് ജേതാക്കളായി, ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം
Next articleസ്വപ്നങ്ങളും പ്രതീക്ഷയും തിരികെ തന്ന 17 ദിനങ്ങൾ, നന്ദി ടോക്കിയോ! ഇനി 2024 പാരീസിലേക്കുള്ള കാത്തിരിപ്പ്