Site icon Fanport

മെസ്സിക്കും റാമോസിനും ഒപ്പം റെക്കോർഡ് ബുക്കിൽ സ്ഥാനം പിടിച്ച് ബിൽബാവോ താരം

സാക്ഷാൽ ലയണൽ മെസ്സിക്കും റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിനും ഒപ്പം സ്പാനിഷ് ലീഗിലെ റെക്കോർഡ് ബുക്കിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അത്‌ലറ്റിക് ബിൽബാവിയുടെ അർട്ടിസ് അഡുറിസ്. കഴിഞ്ഞ ദിവസം നടന്ന ലാലിഗ മത്സരത്തിൽ ജിറോണക്കെതിരെ ഗോൾ കണ്ടെത്തിയതോടെയാണ് അഡുറിസ് മെസ്സിക്കും റാമോസിനും ഓപ്പമെത്തിയത്.

കഴിഞ്ഞ 14 ലാലിഗ സീസണുകളിലും ഗോൾ നേടുക എന്ന അപൂർവ നേട്ടമാണ് അഡുറിസ് സ്വന്തമാക്കിയത്. ഇതുവരെ മെസ്സിയും റാമോസും മാത്രമേ ഈ നേട്ടം സ്വന്തമാക്കിയിരുന്നുള്ളൂ.

Exit mobile version