7 തുടർവിജയങ്ങൾ, വലൻസിയ ബാഴ്സക്ക് ഒരു പോയന്റ് മാത്രം പിറകിൽ

വലൻസിയ ലാലിഗയിലെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ലെഗാനെസിനെ പരാജയപ്പെടുത്തിയതോടെ ബാഴ്സലോണയ്ക്കു തൊട്ടു പിറകിലെത്തി വലൻസിയ. ഒരു മത്സരം കുറവ് കളിച്ച ബാഴ്സയ്ക്ക് ഒരു പോയന്റ് മാത്രം പിറകിലാണ് വലൻസിയ ഇപ്പോഴുള്ളത്. സെവിയ്യയെ നേരിടാനിറങ്ങുന്ന ബാഴ്സയ്ക്ക് ഇത് സമ്മർദ്ദം കൂട്ടും.

ഡാനിയ പരേജോ, റോഡ്രിഗീ മൊറെനോ, സാന്റി മിന എന്നിവരാണ് വലൻസിയയ്ക്കായി ഇന്ന് ഗോൾ നേടിയത്. ഇന്നത്തെ വിജയത്തോടെ ലീഗിൽ മാത്രം ഏഴു തുടർവിജയങ്ങളായി വലൻസിയയ്ക്ക്. 70 വർഷത്തിനു ശേഷമാണ് വലൻസിയ ഏഴു മത്സരങ്ങൾ തുടർച്ചയായി ജയിക്കുന്നത്.

ലീഗിലെ 11 മത്സരങ്ങളിൽ നിന്നായി 30 ഗോളുകളും ഈ സീസണിൽ വലൻസിയ അടിച്ചുകൂട്ടി. ബാഴ്സയ്ക്ക് ഇത്തവണ വലൻസിയ അകുമോ കിരീടത്തിനു വെല്ലുവിളിയാവുക എന്നതാണ് ഫുട്ബോൾ ലോകം നിരീക്ഷിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം ബാഴ്സലോണയോട് താമസിയാതെ വലൻസിയ ഏറ്റുമുട്ടേണ്ടതും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമൻറോക്ക് ശതകം, ന്യൂസിലാൻഡിനു കൂറ്റൻ സ്കോർ
Next articleപരമ്പര സമനിലയിലാക്കി ന്യൂസിലാൻഡിനു വിജയം