ബാഴ്സലോണ 500 മില്യൺ ലോൺ എടുത്തു, ഇനി ടീം മെച്ചപ്പെടുത്തും

20210504 123543
Image Credit: Twitter
- Advertisement -

ക്ലബിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി ലോൺ എടുക്കാനുള്ള ബാഴ്സലോണ ശ്രമം വിജയിച്ചു. 500 മില്യൺ യൂറോ ആണ് കാറ്റലൻ ക്ലബ് ലോൺ എടുത്തിരിക്കുന്നത്. ഇൻവസ്റ്റ്മെന്റ് ബാങ്കായ Goldman Bosch ആണ് ബാഴ്സലോണക്ക് കടം നൽകിയിരിക്കുന്നത്. കഴിഞ്ഞ പ്രസിഡന്റായ ബാർതൊമെയു ക്ലബിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിർത്തിയാണ് സ്ഥാനം ഒഴിഞ്ഞു പോയത്‌. ഈ ലോൺ പുതിയ പ്രസിഡന്റ് ലപോർടെക്ക് വലിയ ആശ്വാസമാകും.

കൊറോണ കാരണം താരങ്ങളുടെ ശമ്പളം വരെ കൊടുക്കാൻ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയായിരുന്നു ബാഴ്സലോണ. ഈ ലോൺ തുക കൊണ്ട് താരങ്ങളെ ക്ലബിൽ നിലനിർത്താനും ഒപ്പം പുതിയ താരങ്ങളെ എത്തിച്ച് ടീം മെച്ചപ്പെടുത്താനും ആകും ലപോർടെ ശ്രമിക്കുക. അടുത്ത ആഴ്ച മുതൽ ബാഴ്സലോണയിൽ വലിയ മാറ്റങ്ങൾ നടക്കും എന്ന് ലപോർടെ പറഞ്ഞിരു

Advertisement