100 മില്യൺ യൂറോ ബോണസുമായി മെസ്സിയുടെ പുതിയ കരാർ

- Advertisement -

ബാഴ്‌സലോണയിൽ മെസ്സി പുതുതായി പുതുക്കിയ കരാറിന്റെ വിവരങ്ങൾ പുറത്ത്.  2021വരെ ബാഴ്‌സലോണയിൽ തുടരാനാണ് നവംബറിൽ പുതുക്കിയ കരാറിൽ മെസ്സി തീരുമാനിച്ചത്. ഒരു വർഷം കൂടി കരാർ നീട്ടാനുള്ള ഉപാധിയും കരാറിലുണ്ട്.

സ്പാനിഷ് ടാക്സ് അതോറിറ്റിയുമായുണ്ടായ പ്രശ്നങ്ങള്ളുടെ പശ്ചാത്തലത്തിൽ മെസ്സിക്ക് 100മില്യൺ യൂറോ നഷ്ടപരിഹാരമായും ബാഴ്‌സലോണ നൽകുന്നുണ്ട്. ഇതിനു പുറമെ 70മില്യൺ യൂറോ ഓരോ വർഷവും മെസ്സിക്ക് ലഭിക്കും. ഏകദേശം 450മില്യൺ യൂറോയുടെ കരാർ ആണ് മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ളത്. ഈ കരാർ പ്രകാരം മണിക്കൂറിൽ 3995യൂറോ മെസ്സിക്ക് ലഭിക്കും.

റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോക്ക് ലഭിക്കുന്നതിനേക്കാൾ 70% അധികം തുക ഈ കരാർ പ്രകാരം മെസ്സിക്ക് ലഭിക്കും. മെസ്സിയുടെ പുതിയ കരാർ പ്രകാരം പി.എസ്.ജിയിൽ നെയ്മറിന് ലഭിക്കുന്നതിനേക്കാൾ 4 മില്യൺ കുറവുണ്ടാകും. കാറ്റാലൻ സ്വന്തന്ത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മെസ്സിയുടെ കരാർ നീളാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement