വീണ്ടും ക്യാപ്റ്റൻ റാമോസ്!! റയൽ മാഡ്രിഡ് കിരീടത്തിനടുത്ത്

ലാലിഗയിൽ റയൽ മാഡ്രിഡ്‌ കിരീടത്തിലേക്ക് അടുക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ അത്ലറ്റിക്കോ ബിൽബാവോയെ കൂടെ പരാജയപ്പെടുത്തിയതോടെ ലാലിഗയിൽ റയൽ കിരീടത്തിന് വെറും എട്ട് പോയിന്റ് മാത്രം അകലെ എത്തിയിരിക്കുകയാണ്‌ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ശക്തമായ പോരാട്ടത്തിന് ഒടുവിൽ ഇന്നും പെനാൾട്ടിയിൽ നിന്നായിരുന്നു റയൽ വിജയ ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ ആയിരുന്നു റയലിന് പെനാൾട്ടി ലഭിച്ചത്. മാർസെലോയെ വീഴ്ത്തിയതിന് കിട്ടിയ ക്യാപ്റ്റൻ റാമോസ് ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ചു. ഇടവേള കഴിഞ്ഞ് ഫുട്ബോൾ തുടങ്ങിയ ശേഷം ഗോളടി നിർത്താൻ ആകാതെ മുന്നേറുകയാണ് റാമോസ്. റാമോസിന്റെ ഈ സീസണിലെ പത്താമത്തെ ലാലിഗ ഗോളാണിത്. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 77 പോയന്റായി. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണക്ക് 70 പോയന്റാണ് ഉള്ളത്. ഇനി ആകെ 4 മത്സരങ്ങൾ മാത്രമെ ലാലിഗയിൽ ശേഷിക്കുന്നുള്ളൂ. ഇതിൽ മൂന്ന് വിജയം ലഭിച്ചാൽ റയലിനെ കിരീടം നേടാം.

Previous articleഈ പണം ചെല്ലുന്നത് ഗാംഗുലിയുടെയോ ജയ് ഷായുടെയോ കൈകളിലേക്കല്ല, ഐപിഎലിനെതിരെയുള്ള വിമര്‍ശനത്തിന് മറുപടിയുമായി ബിസിസിഐ ട്രഷറര്‍
Next article“സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്‌ലിക്ക് മറികടക്കാൻ കഴിയും”