ബാഴ്‌സലോണക്ക് തിരിച്ചടി, ഫാതിക്ക് വീണ്ടും ശസ്ത്രക്രിയ

- Advertisement -

ബാഴ്‌സലോണ യുവതാരം അൻസു ഫാതിയുടെ തിരിച്ചുവരവ് വൈകും. നേരത്തെ പരിക്കേറ്റ് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയ ഫാതിക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് താരത്തിന്റെ തിരിച്ചുവരവ് വൈകുക. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ഫാതി ബാഴ്‌സലോണ ടീമിൽ നിന്ന് പുറത്താണ്.

കഴിഞ്ഞ നവംബറിൽ താരത്തിന് ശസ്ത്രക്രിയ നടത്തിയെങ്കിലും അത് വിജയകരമായിരുന്നില്ല. തുടർന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. താരത്തിന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുന്നത് ബാഴ്‌സലോണക്കും സ്പെയിനിനും വമ്പൻ തിരിച്ചടിയാണ്. ബാഴ്‌സലോണക്ക് വേണ്ടി ഈ സീസൺ മുഴുവൻ നഷ്ടമാവുന്ന താരത്തിന് ഈ വർഷം നടക്കുന്ന യൂറോ കപ്പും ഇതോടെ നഷ്ട്ടമാകും. അടുത്ത സീസണിന്റെ തുടക്കവും ഫാതിക്ക് ഇതോടെ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

Advertisement