ഡെംബലെക്ക് ലോക ഫുട്ബോളിലെ സൂപ്പർ സ്റ്റാർ ആകാൻ കഴിയും എന്ന് സാവി

Img 20211108 235216

ഡെംബലെയിൽ തനിക്ക് വിശ്വാസം ഉണ്ട് എന്ന് ബാഴ്സലോണയുടെ പുതിയ പരിശീലകൻ സാവി. ഡെംബലെ നല്ല ഫോമിൽ ആണെ‌ങ്കിൽ ബാഴ്സലോണയുടെ ഡിഫറൻസ് മേക്കർ ആയി മാറാൻ ആകും എന്ന് സാവി പറഞ്ഞു. ഡെംബലയുടെ പൊസിഷനിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച താരമായി മാറാൻ താരത്തിനാകും എന്നും സാവി പറഞ്ഞു. ബാഴ്സലോണയിൽ മാത്രമല്ല ലോക ഫുട്ബോളിലെ സ്റ്റാറാകാൻ തന്നെ ഡെംബലക്ക് ആകും എന്നും സാവി പറഞ്ഞു.

ഡെംബലെ ഇപ്പോൾ പരിക്കേറ്റ് പുറത്താണ്. സാവിക്ക് അടുത്ത ഒരു മാസം കൂടെ ഡെംബലെയെ ലഭിക്കില്ല. ഈ സീസണിൽ ബാഴ്സലോണക്ക് വേണ്ടി ആകെ ഒരു മത്സരം മാത്രമെ ഡെംബലക്ക് കളിക്കാൻ ആയിട്ടുള്ളൂ.

Previous articleഅറേബ്യൻ ശക്തികൾക്ക് തന്ത്രം ഒരുക്കാൻ എഡി ഹോവെ
Next articleഎന്‍സിഎ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനി ലക്ഷ്മൺ