ആൽബക്ക് ബാഴ്സയിൽ പുതിയ കരാർ

ബാഴ്സലോണ ഡിഫൻഡർ ജോഡി ആൽബക്ക് ക്ലബ്ബിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം 2024 ജൂൺ വരെ താരം ക്യാമ്പ് ന്യൂവിൽ തുടരും. ലെഫ്റ്റ് ബാക്കായ താരം ബാഴ്സയുടെ ആദ്യ ഇലവനിലെ അഭിവാജ്യ ഘടകമാണ്. പുതിയ കരാർ പ്രകാരം താരത്തിന്റെ റിലീസ് ക്ളോസ് 500 മില്യൺ യൂറോയോളം വരും എന്നാണ് റിപ്പോർട്ടുകൾ.

ബാഴ്സക്ക് വേണ്ടി ഏഴാം സീസൺ കളിക്കുന്ന താരം ഇതുവരെ അവർക്കായി 282 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 14 ഗോളുകൾ നേടിയ താരം കളത്തിന് അകത്തും പുറത്തും മെസ്സിയുടെ മികച്ച പങ്കാളി ആയാണ് അറിയപ്പെടുന്നത്. ബാഴ്സ അക്കാദമിയുടെ താരമായിരുന്നെങ്കിലും കോർനല്ലയിലൂടെയാണ് സീനിയർ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് വലൻസിയയിൽ കളിച്ച താരം 2012 ലാണ് ബാഴ്സയിൽ തിരിച്ചെത്തുന്നത്.

Previous articleമോഹൻ ബഗാനെ തറപറ്റിച്ച് ആരോസിന്റെ കുട്ടികൾ, മലയാളി താരം രാഹുലിന് ഗോൾ
Next articleവിനിഷ്യസ് ആദ്യമായി ദേശീയ ടീമിൽ, ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു