അറോഹോയുടെ ആരോഗ്യ നില തൃപ്തികരം

ഇന്നലെ ബാഴ്സലോണയും സെൽറ്റ വിഗയും തമ്മിലുള്ള മത്സരത്തിനിടയിൽ തലയ്ക്ക് പരിക്കേറ്റ ബാഴ്സലോണ സെന്റർ ബാക്ക് അറോഹോയുടെ ആരോഗ്യ നില തൃപ്തികരം. ഇന്നലെ താരത്തിന്റെ തലയ്കേറ്റ പരിക്ക് വലിയ ആശങ്ക ഉയർത്തിയിരുന്നു. ആംബുലൻസിൽ ആയിരുന്നു ഇന്നലെ അറൊഹോയെ കളത്തിൽ നിന്ന് മാറ്റിയത്. സഹതാരം ഗവിയുമായി കൂട്ടിയിടിച്ചാണ് അറോഹോക്ക് പരിക്കേറ്റത്‌.

മത്സരത്തിന്റെ 63ആം മിനുട്ടിലായിരുന്നു താരത്തിന് പറ്റിക്കേറ്റത്. അറോഹോയ്ക്ക് ബോധം തെളിഞ്ഞു എന്നും ആശുപത്രിയിൽ ഒരു ദിവസം നിരീക്ഷണത്തിൽ നിന്ന ശേഷം താരം ടീമിനൊപ്പം ചേരുമെന്നും പരിശീലകൻ സാവി പറഞ്ഞു.