Site icon Fanport

കിർഗിസ്താനെ വീണ്ടും തോൽപ്പിച്ച് ഇന്ത്യ ഒളിമ്പിക് യോഗ്യതയുടെ രണ്ടാം റൗണ്ടിലേക്ക്

വെള്ളിയാഴ്ച ബിഷ്‌കെക്കിലെ ഡോലെൻ ഒമുർസാക്കോവ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ കിർഗിസ് റിപ്പബ്ലിക്കിനെ 4-0ന് തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടീം ഒളിമ്പിക് യോഗ്യത റൗണ്ടിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. നാല് ദിവസത്തിനിടെ തുടർച്ചയായ രണ്ടാം വിജയമാണ് ഇന്ത്യ കിർഗിസ്താനെതിരെ നേടുന്നത്.2024 AFC വനിതാ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ് ആദ്യ റൗണ്ടിൽ കിർഗ്ഗിസ്ഥാൻ മാത്രമായിരുന്നു ഇന്ത്യയുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.

ഇന്ത്യ 23 04 08 09 52 10 259

ആദ്യ മത്സരത്തിൽ ആതിഥേയരെ 5-0ന് പരാജയപ്പെടുത്താൻ ഇന്ത്യക്ക് ആയിരുന്നു. അന്ന് ആദ്യ പകുതിയിൽ തന്നെ 10 കളിക്കാരായി കുറഞ്ഞെങ്കിലും ഇന്ത്യ ആധിപത്യം പുകർത്തി ജയിക്കുക ആയിരുന്നു. ഇന്നലെയും ആ ആധിപത്യം ഇന്ത്യ പുലർത്തി. സന്ധ്യ രംഗനാഥൻ ഇരട്ട ഗോളുകൾ നേടി ഇന്നലെ മികച്ച പ്രകടനം കാഴ്ചവെച്ചു.അഞ്ജു തമാംഗും പകരക്കാരനായ രേണുവും ആയിരുന്നു മറ്റു ഗോൾ സ്കോറേഴ്സ്.

Exit mobile version