Picsart 23 04 27 12 38 23 982

കിർഗിസ്താനെ തോൽപ്പിച്ച് ഇന്ത്യൻ പെൺകുട്ടികൾ

ഇന്നലെ നടന്ന AFC U17 വനിതാ ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ U17 വനിതാ ദേശീയ ടീം ആതിഥേയരായ കിർഗിസ് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.

77-ാം മിനിറ്റിൽ സിബാനി ദേവിയാണ് നിർണായകമായ വിജയ ഗോൾ നേടിയത്. ഇടതുവശത്ത് നിന്ന് വിക്ഷിത് ബാര നൽകിയ താഴ്ന്ന ക്രോസ്, കിർഗിസ് ഗോൾകീപ്പർ ഡുഡോച്ച്കിനയുടെ കൈയ്യിൽ നിന്ന് വഴുതിവീണു, സിബാനി ദേവി ഫാർ പോസ്റ്റിലേക്ക് ഓടിക്കയറി അത് അകത്തേക്ക് കയറ്റുകയായിരുന്നു.

മ്യാൻമറും ഇന്ത്യയും കിർഗിസ് റിപ്പബ്ലിക്കിനെതിരെ 1-0 വീതം ജയിച്ചതോടെ ഏപ്രിൽ 28ന് നടക്കുന്ന ഇന്ത്യയും മ്യാൻമറും തമ്മിലുള്ള അടുത്ത മത്സരം ഗ്രൂപ്പ് ജേതാക്കളെ നിർണ്ണയിക്കും. വിജയികൾ മുന്നോട്ട് പോകും. ആ മത്സരം സമനിലയിൽ ആയാൽ പെനാൽറ്റി ഷൂട്ട്-ഔട്ടിലൂടെ ഗ്രൂപ്പിൽ ആരാണ് ഒന്നാമത് എത്തുക എന്ന് നിർണ്ണയിക്കും.

Exit mobile version