ഡെംബലെയേയും ഗബ്രിയേൽ ജീസസിനേയും പിന്തള്ളി ഗോൾഡൻ ബോയ് അവാർഡ് എംബപ്പെക്ക്

- Advertisement -

2017 ലെ ഗോൾഡൻ ബോയ് അവാർഡ് പിഎസ്ജിയുടെ സൂപ്പർതാരം കൈലിയൻ എംബപ്പെക്ക്. ബാഴ്സലോണയുടെ ഒസ്മാൻ ഡെംബലെയേയും മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസിനേയും പിന്തള്ളിയാൺ 18 കാരനായ എംബപ്പെ ഈ നേട്ടം സ്വന്തമാക്കിയത്. ലയണൽ മെസി, പോഗ്ബ, ഇസ്കോ, ആന്റണി മാർഷ്യൽ, റെനാറ്റോ സാഞ്ചെസ് എന്നിവരുടെ നിരയിലേക്കാണ് ഫ്രഞ്ച് താരവും ഗോൾഡൻ ബോയ് അവാർഡിലൂടെ എത്തിയത്.

ഒരു കലണ്ടർ ഇയറിലെ ബെസ്റ്റ് പെർഫോമൻസ് ബേസ് ചെയ്താണ് അവാർഡ് തീരുമാനിക്കുക. കഴിഞ്ഞ സീസണിൽ മൊണോക്കോയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് എംബപ്പെ പുറത്തെടുത്തത്. മൊണാക്കോയെ ലീഗ് വൺ ടൈറ്റിലിലേക്കും എംബപ്പെയെ ഫ്രാൻസ് നാഷണൽ ടീമിലേക്കും പ്രകടനം നയിച്ചു. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി 11 അസിസ്റ്റുകൾ ഉൾപ്പടെ നാല് ഗോളുകളും എംബപ്പെ നേടിക്കഴിഞ്ഞു. എട്ട് തവണ ഫ്രാൻസിന് വേണ്ടി ജേഴ്സിയണിഞ്ഞ എംബപ്പെ 291 വോട്ടുകൾ നേടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 149 വോട്ട് നേടിയ ബാഴ്സലോണയുടെ ഒസ്മാൻ ഡെംബലെയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

കഴിഞ്ഞ തവണ മൊണാകോയുടെ ചാമ്പ്യൻസ് ലീഗ് കുതിപ്പിന് ചുക്കാൻ പിടിച്ച താരം ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് പി.എസ്.ജിയിലെത്തിയത്. കഴിഞ്ഞ വർഷം മൊണാകോക്ക് വേണ്ടി  44 മത്സരങ്ങളിൽ നിന്ന് 26 ഗോളും താരം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement