ഷാജഹാൻ മെമ്മോറിയൽ കിരീടം കെ വി എം വളാഞ്ചേരിക്ക്

- Advertisement -

പൂക്കാട്ടിരി സഫ ആർട്സ് & സ്പോർട്സ് കോളേജ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഷാജഹാൻ ബഷീർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് കിരീടം കെ വി എം കോളേജ് വളാഞ്ചേരിക്ക്. ഫൈനലിൽ ആതിഥേയരായ സഫ കോളേജ് ടീമിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ കീഴടക്കിയായിരുന്നു എം ഇ എസ് കെ വി എം കോളേജിന്റെ വിജയം.


ഇന്ന് രാവിലെ നടന്ന  ക്വാർട്ടർ മത്സരത്തിൽ സി പി എ പുത്തനത്താണിയെ കീഴടക്കി സെമിയിൽ എത്തിയ കെ വി എം വളാഞ്ചേരിയെ കാത്തു നിന്നത് കിദ്മത്ത് കോളേജ് തിരുന്നാവായ ആയിരുന്നു. കിദ്മത്ത് കോളേജിനെ എതിരില്ലാത്ത ഒരൊറ്റ ഗോളിന് മറികടന്നായിരുന്നു കെ വി എം കോളേജിന്റെ വിജയം. സഫ കോളേജ് സെമിയിൽ നേരിട്ടത് എം ഇ എസ് പെരിന്തൽമണ്ണയെ ആയിരുന്നു. ആവേശകരമായ മത്സരത്തിൽ 2-1 എന്ന സ്കോറിനായിരുന്നു സഫാ കോളേജിന്റെ വിജയം.

Advertisement