
ആരാണ് അടുത്ത ലയണൽ മെസ്സി എന്നതിനുള്ള ഒരു ഉത്തരമായി ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്, 12 വയസ് മാത്രം പ്രായമുള്ള ക്രിസ്റ്റപ്സ് ഗ്രാബവോസ്കി എന്ന ലാത്വിയക്കാരന്റെ. അപാരമായ ഡ്രിബ്ലിങ് പാടവവും പാസിംഗ് മികവും ഒക്കെ തന്നെയാണ് ഈ കൊച്ചു പയ്യനെ മെസ്സിയുമായി താരതമ്യം ചെയ്യാൻ ആരാധകരെ പ്രേരിപ്പിക്കുന്നത്.
ലിറ്റിൽ ക്രിസ് എന്ന് വിളിപ്പേരുള്ള ഈ 12കാരൻ അയർലണ്ടിലെ ലിറ്റിൽ അസ്ട്രോസ് ക്ലബിന് വേണ്ടിയാണു കളിക്കുന്നത്. 12 വയസ് മാത്രമേ പ്രായമുള്ളൂ എങ്കിലും മെസ്സി തന്റെ എതിരാളികളെ വട്ടം കറക്കുന്നത് പോലെ തന്റെ എതിരാളികളെ വട്ടം കറക്കുന്നതിലും ലിറ്റിൽ ക്രിസ് ഒട്ടും പുറകിലല്ല.
ലിറ്റിൽ ക്രിസിന്റെ സ്കിൽസ് ഇവിടെ കാണാം
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial