Picsart 23 02 16 16 57 47 588

കേരള പ്രീമിയർ ലീഗ്, സൂപ്പർ സിക്സ് ഫിക്സ്ചറുകൾ എത്തി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള പ്രീമിയർ ലീഗ് സൂപ്പർ 6 മത്സരങ്ങൾ ഫെബ്രുവരി 20ന് ആരംഭിക്കും. കേരളാ പോലീസും കോവളം എഫ്‌സിയും ആകും ആദ്യ മത്സരത്തിൽ നേർക്കുനേർ വരിക. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ഗ്രൂപ്പുകളിലായി ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയവർ ആണ് സൂപ്പർ സിക്സിൽ ഏറ്റുമുട്ടുന്നത്. ഇന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സൂപ്പർ സിക്സ് ഘട്ടത്തിലെ ഫിക്സ്ചറുകൾ ഔദ്യോഗികമായി പുറത്തു വിട്ടു. സൂപ്പർ സിക്സിന്റെ അവസാന മത്സരത്തിൽ മാർച്ച് 10ന് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും.

കോട്ടപ്പടി സ്റ്റേഡിയത്തിലിം കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലും ആകും സൂപ്പർ സിക്സ് മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ ഫാൻകോഡ് ആപ്പിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള, കോവളം എഫ് സി, കേരള പോലീസ്, വയനാട് യുണൈറ്റഡ്, കേരള യുണൈറ്റഡ് എന്നിവരാണ് സൂപ്പർ സിക്സിൽ മാറ്റുരക്കുന്നത്.

ഫിക്സ്ചറുകൾ;

Exit mobile version