ഒന്നാം സ്ഥാനത്തു തുടരാൻ മ്മ്ടെ തൃശ്ശൂർ ക്ലബ്

- Advertisement -

എഫ് സി തൃശ്ശൂർ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അഞ്ചാം മത്സരത്തിന് ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങും. കേരള പോലീസാണ് തൃശ്ശൂരിന്റെ എതിരാളികൾ. നാലു മത്സരങ്ങളിൽ നിന്ന് മൂന്നു ജയവുമായി 9 പോയന്റുള്ള എഫ് സി തൃശ്ശൂരാണ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തുള്ളത്. മലപ്പുറത്ത് കേരള പോലീസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എഫ് സി തൃശ്ശൂർ കേരള പോലീസിനെ പരാജയപ്പെടുത്തിയിരുന്നു. ആ വിജയം ആവർത്തിക്കാൻ സ്വന്തം ഗ്രൗണ്ടിലും പറ്റുമെന്ന പ്രതീക്ഷയിലാണ് എഫ് സി തൃശ്ശൂർ. സ്ട്രൈക്കർ രാജേഷിന്റെ മികച്ച ഫോമാണ് തൃശ്ശൂരിന്റെ പ്രതീക്ഷ. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയുമായി ആറു പോയന്റുള്ള കേരള പോലീസ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

ഗ്രൂപ്പ് ബിയിൽ നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ എസ് ബി ഐ ഏജീസ് ഓഫീസിനെ നേരിടും. എസ് ബി ഐയുടെ ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനാണ് മത്സരം. ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എസ് ബി ഐ താരങ്ങൾ നന്നേ കഷ്ടപ്പെട്ടിരുന്നു. ഏജീസിനെതിരെ വിജയിച്ച് കൊണ്ട് പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ ജയം കരസ്ഥമാക്കുകയാകും നാളെ എസ് ബി ഐയുടെ ലക്ഷ്യം.

Advertisement