Screenshot 20230120 092147

കേരള പ്രീമിയർ ലീഗ്; കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാമത്

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സായ് തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ഇന്നലെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

16ആം മിനുട്ടിൽ തേജസും 41ആം മിനുട്ടിൽ അജ്സലും നേടിയ ഗോളുകളുടെ ബലത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-0ന്റെ ലീഡ് ആദ്യ പകുതിയിൽ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വൈശാഖിലൂടെ സായ് ഒരു ഗോൾ മടക്കി. 76ആം മിനുട്ടിൽ യൊഹിയെമ്പയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും 2 ഗോൾ ലീഡ് പുനസ്താപിച്ചു. ഇഞ്ച്വറി ടൈമിൽ രതൻ ഒരു ഗോൾ സായിക്കായി നേടി എങ്കിലും അപ്പോഴേക്കും പരാജയം ഉറപ്പായിരുന്നു.

ഈ വിജയത്തോടെ 4 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ ഒന്നാമത് എത്തി. സായ് രണ്ടാം സ്ഥാനത്ത് ആണ്.

Exit mobile version