Picsart 23 03 16 22 24 04 346

കേരള പ്രീമിയർ ലീഗ്; ഗോകുലം കേരള ഫൈനൽ ഉറപ്പിച്ചു

ഗോകുലം കേരള എഫ് സി കേരള പ്രീമിയർ ലീഗ് ഫൈ ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ കോവളം എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ ഗോകുലം കേരളക്ക് ആയി. ആദ്യ പാദത്തിൽ ഗോകുലം കേരള 1-0നും വിജയിച്ചിരുന്നു. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ 4-0നാണ് ഗോകുലം കേരള വിജയിച്ചത്. സാമുവൽ ഗോകുലം കേരളക്കായി ഇരട്ട ഗോളുകൾ നേടി. 45, 67 മിനുട്ടുകളിൽ ആയിരുന്നു ഗോകുലത്തിന്റെ ഗോളുകൾ.

മൂന്നാം മിനുട്ടിൽ കെല്വിനിലൂടെ ആയിരുന്നു ഗോകുലം കേരളം ഇന്ന് ആദ്യം വലകുലുക്കിയത്. ഫൈനലിൽ കേരള യുണൈറ്റഡ് ആകും ഗോകുലം കേരളയുടെ എതിരാളി. വയനാട് യുണൈറ്റഡിനെ പരാജയപ്പെടുത്തി ആയിരുന്നു കേരള യുണൈറ്റഡ് ഫൈനലിൽ എത്തിയത്.

Exit mobile version