Picsart 23 10 14 23 53 29 803

സീനിയർ ഫുട്ബോൾ, കോഴിക്കോടിനെ തോൽപ്പിച്ച് ഇടുക്കി കിരീടം നേടി

സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇടുക്കി കിരീടം നേടി. തൃക്കരിപ്പൂരിൽ നടന്ന ഫൈനലിൽ കോഴിക്കോടിനെ തോൽപ്പിച്ച് ആണ് ഇടുക്കി കിരീടം നേടിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇടുക്കി വിജയിച്ചത്. 28ആം മിനുട്ടിൽ രേഷ്മയും 53ആം മിനുട്ടിൽ സൗപർണികയും ഇടുക്കിക്ക് ആയി ഗോൾ നേടിയത്‌. കോഴിക്കോടിനായി മേഘ്ന ആണ് ഗോൾ നേടിയത്‌.

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ തൃശ്ശൂർ പാലക്കാടിനെ തോൽപ്പിച്ചു. എതിരില്ലാത്ത ആറു ഗോളുകൾക്ക് പാലക്കാടിനെ തോൽപ്പിച്ച് ആണ് തൃശ്ശൂർ മൂന്നാം സ്ഥാനം നേടിയത്‌.

Exit mobile version