മലപ്പുറത്തെ വീഴ്ത്തി കോഴിക്കോട് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ തീരുമാനം ആയി. ഇന്ന് രണ്ടാം സെമി ഫൈനലിൽ കോഴിക്കോട് മലപ്പുറത്തെ പരാജയപ്പെടുത്തി കൊണ്ട് ഫൈനലിലേക്ക് മുന്നേറി. ഇന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം. മത്സരത്തിന്റെ 31ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് റഹീം നൽകിയ ക്രോസ് ഹെഡ് ചെയ്ത് സുഹൈൽ വലയിൽ എത്തിക്കുക ആയിരുന്നു‌. ഫാറൂഖ് കോളേജ് താരമാണ് സുഹൈൽ.

ക്വാർട്ടറിൽ എറണാകുളത്തെയും കോഴിക്കോട് പരാജയപ്പെടുത്തിയിരുന്നു. ഇനി മറ്റന്നാൾ നടക്കുന്ന ഫൈനലിൽ തൃശ്ശൂരിനെ ആകും കോഴിക്കോട് നേരിടുക. ഇന്നലെ കണ്ണൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ആണ് തൃശ്ശൂർ ഫൈനലിൽ എത്തിയത്.

Exit mobile version