Site icon Fanport

കൊറോണ ഇഫക്റ്റ് ,ബാലണ്ടോർ അവാർഡ് ഇത്തവണ ആർക്കുമില്

കൊറോണ കാരണം ഇത്തവണ ലോകത്തിലെ മികച്ച ഫുട്‌ബോൾ കളിക്കാരന് സമ്മാനിക്കുന്ന പ്രശസ്തമായ ബാലണ്ടോർ അവാർഡ് ആർക്കും സമ്മാനിക്കില്ല. അവാർഡ് നൽകുന്ന ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ ഔദ്യോഗികമായി പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു.

1956 ന് ശേഷം ആദ്യമായാണ് അവാർഡ് സമ്മാനിക്കാതെ പോകുന്നത്. കടുത്ത പ്രതിസന്ധികൾ നേരിട്ട ഈ സീസൺ സാധാരണ ഒരു സീസൺ പോലെ കണക്കാകാൻ സാധിക്കില്ല എന്നും അതുകൊണ്ട് തന്നെ ഈ വിഷമമുള്ള തീരുമാനം എടുക്കേണ്ടി വന്നു എന്നുമാണ് പ്രസ്താവനയിൽ ഉള്ളത്. 2019 ലെ ബാലണ്ടോർ ലയണൽ മെസ്സിയാണ് നേടിയത്.

Exit mobile version