ലോകപ്പിന് ശേഷം കോസിയേൽനി കളി നിർത്തും

- Advertisement -

ആഴ്സണലിന്റെ ഫ്രഞ്ച് ഡിഫൻഡർ ലോറന്റ് കോസിയേൽനി 2018 ഇൽ റഷ്യയിൽ വച്ചു നടക്കുന്ന ലോകപ്പോടെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കും. 32 കാരനായ കോസിയേൽനി 2011 മുതൽ ഫ്രഞ്ച് ദേശീയ ടീമിന്റെ ഭാഗമാണ്. ഫ്രാൻസിനായി ഇതുവരെ 49 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ലോകകപ്പ് കഴിയുന്നതോടെ 33 വയസ്സാവുന്ന താരം തന്റെ ക്ലബ്ബ് കരിയറിൽ ഏതാനും വർഷങ്ങൾ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നത്. കരിയറിൽ ഉടനീളം പരിക്ക് വേട്ടയാടിയ താരത്തെ അതും ദേശീയ ടീമിൽ നിന്ന് മാറി നിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. നിലവിൽ 2020 വരെ ആഴ്സണലുമായി കരാറുള്ള താരത്തിന് അതുകൊണ്ടു തന്നെ ലണ്ടനിൽ ശേഷിക്കുന്ന കാലം കൂടുതൽ കായിക ക്ഷമതയോടെ കളിക്കാനാവും എന്ന പ്രതീക്ഷയിലാണ്.  യൂറോ 2012, യൂറോ 2016 , 2014 ലോകകപ്പ് എന്നീ പ്രധാന ടൂര്ണമെന്റുകളിൽ കളിച്ച താരം പരിക്കൊന്നും ഇല്ലെങ്കിൽ ജൂണിൽ റഷ്യയിലേക്കുള്ള ഫ്രാൻസ് ദേശീയ ടീമിൽ ഉണ്ടാകും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement