Picsart 25 01 30 20 34 23 856

ചരിത്രം കുറിച്ച് കൊറോ സിംഗ്!! കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വളർന്നുവരുന്ന താരമായ 18 കാരനായ കൊറോ സിംഗ്, ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഇന്ന് ഗോൾ നേടിയതിലൂടെ ഐ‌എസ്‌എൽ ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തി. ഈ ഗോൾ തന്റെ ടീമിന് നിർണായക സംഭാവന നൽകി എന്നു മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന പദവിയും കൊറോ നേടി.

മുമ്പ് ദീപേന്ദ്ര നെഗി ഡെൽഹി ഡൈനാമോസിന് എതിരെ നേടിയ ഗോളിന്റെ റെക്കോർഡ് ആണ് കൊറോ ഇന്ന് മറികടന്നത്. കോമൾ തട്ടലിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും കൊറോ ഇന്ന് മാറി.

നേരത്തെ ഈ സീസൺ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായും ഐ എസ് എല്ലിലും അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും കുറോ മാറിയിരുന്നുൻ

Exit mobile version