Picsart 23 10 31 01 33 05 279

യുവതാരത്തിനുള്ള കോപ ട്രോഫി ജൂഡ് ബെല്ലിങ്ഹാമിന്

ഫ്രാൻസ് ഫുട്ബോൾ നൽകുന്ന മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി പുരസ്കാരം ജൂഡ് ബെല്ലിങ്ഹാം സ്വന്തമാക്കി. ഇന്ന് ബാലൻ ഡൊ ഓറിന് മുന്നോടിയായുള്ള ചടങ്ങിലാണ് ജൂഡിന് പുരസ്കാ ലഭിച്ചത്. ബാഴ്സലോണ താരങ്ങളായ ഗവി, പെഡ്രി, ബയേൺ താരം മുസിയല എന്നിവരെ എല്ലാം മറികടന്നാണ് ജൂഡ് ഈ പുരസ്കാരം നേടിയത്.

കഴിഞ്ഞ സീസണിൽ ബൊറൂസിയ ഡോർട്മുണ്ടിനായും ഈ സീസണിൽ റയൽ മാഡ്രിഡിനായും അത്ഭുത പ്രകടനമാണ് ജൂഡ് കാഴ്ചവെച്ചത്. കഴിഞ്ഞ ദിവസം എൽ ക്ലാസികോയിൽ റയലിനായി ഇരട്ട ഗോൾ നേടിയ റയലിന്റെ വിജയശില്പിയായിരുന്നു.

തന്റെ ടീം ആണ് ഈ നേട്ടത്തിന് പിറകിൽ നിന്ന് ജൂഡ് പുരസ്കാരം സ്വീകരിച്ച ശേഷം പറഞ്ഞു. തന്റെ കുടുംബത്തിനും ഈ പുരസ്കാരത്തിൽ നന്ദി പറയുന്നു എന്ന് ജൂഡ് പറഞ്ഞു. വ്യക്തിഗത നേട്ടങ്ങളെക്കാൾ കിരീടം നേടുന്നതിലാണ് താൻ ശ്രദ്ധ കൊടുക്കുന്നത് എന്നും ജൂഡ് പറഞ്ഞു. ജമാൽ മുസിയാല ആണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

Exit mobile version