Site icon Fanport

പരിശീലക റോളിൽ കമ്പനിക്ക് ആദ്യ മത്സരത്തിൽ തോൽവി

ബെൽജിയൻ ടീമായ ആന്റർലേക്റ്റ് പരിശീലക റോളിൽ അരങ്ങേറിയ ആദ്യ മത്സരത്തിൽ വിൻസെന്റ് കമ്പനിക്ക് അപ്രതീക്ഷിത തോൽവി. ബെൽജിയൻ ലീഗിൽ ആദ്യ മത്സരത്തിൽ ഒസ്റ്റൻഡയോട് 1-2 നാണ് പ്ലെയർ മാനേജരായ കമ്പനി തോൽവി വഴങ്ങിയത്. ഹോം ഗ്രൗണ്ടിലാണ് തോൽവി എന്നത് കമ്പനിക്ക് കൂടുതൽ ഞെട്ടൽ നൽകുന്നതാണ്.

കഴിഞ്ഞ സീസണിൽ ആകെ 16 ടീമുകൾ കളിക്കുന്ന ലീഗിൽ 14 ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനോടാണ് കമ്പനിയുടെ ടീം നാണം കെട്ടത്. സിറ്റിയുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം സ്വന്തം നാട്ടിലെ ക്ലബ്ബിൽ ഇരട്ട ചുമതലയിൽ മടങ്ങി എത്തിയത്. 13 ആം മിനുട്ടിൽ വ്ലാപിലൂടെ ആന്റർലേക്റ്റ് ലീഡ് നേടിയെങ്കിലും ഏറെ വൈകാതെ റൊണാൾഡ്‌ വർഗാസ് സന്ദർശകരെ ഒപ്പമെത്തിച്ചു. പിന്നീട് സകാല 15 മിനുട്ട് ശേഷിക്കെ നേടിയ ഗോളിന് മറുപടി നൽകാൻ കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആന്റർലേക്റ്റിന് ആയില്ല.

Exit mobile version