“ഫുട്ബോളിന്റെ തലപ്പത്ത് ഇരിക്കുന്നവർ മുതൽ വംശീയത ഉണ്ട്”

ലുകാകുവിന് ഇറ്റലിയിൽ ഏറ്റ വംശീയ അധിക്ഷേപത്തിൽ താരത്തിന് പിന്തുണയുമായി ബെൽജിയൻ ഇതിഹാസ ഡിഫൻഡർ കൊമ്പനി രംഗത്ത്. ലുകാകു നേരിട്ട വംശീയത ഫുട്ബോളിന് മാത്രമല്ല നമ്മുടേ സമൂഹത്തിന് തന്നെ പ്രശ്നമാകുന്ന കാര്യമാണെന്ന് കൊമ്പനി പറഞ്ഞു‌. പക്ഷെ ഈ പ്രശ്നം കേവലം കുറച്ച് ആരാധകരിൽ നിൽക്കുന്നില്ല. വംശീയർഹയ്ക്ക് എതിരെ നിലപാട് എടുക്കുന്ന ഫുട്ബോളിലെ ഭരണാധികാരികളും പ്രശ്നമാണ്. കൊമ്പനി പറഞ്ഞു.

ഈ ഫുട്ബോളിന്റെ തലപ്പത്ത് ഇരിക്കുന്ന ആർക്കും ലുകാകു എന്തിലൂടെ ആണ് കടന്നു പോകുന്നത് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല. അവരാരും ഇത്തരം സാഹചര്യങ്ങൾ നേരിട്ടവരല്ല. യുവേഫ, ഫിഫ, ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും ഫുട്ബോൾ അസോസിയേഷനുകൾ ഇവയൊക്കെ എടുത്താൽ അവിടെയൊക്കെ എടുത്താൽ ഈ പ്രശ്നം കാണാം. കമ്പനി പറഞ്ഞു. ഇപ്പോഴും കറുത്ത വർഗക്കാർക്ക് ഫുട്ബോൾ ഭരണത്തിന്റെ തലപ്പത്ത് സ്ഥാനമില്ല എന്ന് കമ്പനി വിമർശിച്ചു.

Exit mobile version