ജൂനിയർ ഫുട്ബോൾ; കൊല്ലത്തിന്റെ വലയിൽ പത്ത്

സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കൊല്ലത്തിന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും വമ്പൻ പരാജയം. പാലക്കാടിനെ നേരിട്ട കൊല്ലം എതിരില്ലാത്ത പത്തു ഗോളിന്റെ പരാജയമാണ് നേരിട്ടത്. പാലക്കാടിനായി അഭയ് ഷണ്മുഖൻ നാലു ഗോളുകളും അർജുൻ രാജ് മൂന്ന് ഗോളുകളും നേടി. അഭിനവ്, സഫൽ, ഷമിൽ ഷമിനാസ് എന്നിവർ ഒരോ ഗോൾ വീതവും നേടി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്ക് കോഴിക്കോടും കൊല്ലത്തെ തോൽപ്പിച്ചിരുന്നു.

ഇന്നലെ വൈകിട്ട് നടന്ന മറ്റൊരു മത്സരത്തിൽ തിരുവനന്തപുരം എതിരില്ലാത്ത ഒരു ഗോളിന് കോട്ടയത്തെ തോൽപ്പിച്ചു. ക്രിസ്പിൻ ആണ് തിരുവനന്തപുരത്തിന്റെ വിജയ ഗോൾ നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തിരുവനന്തപുരം എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറത്തോട് തോറ്റിരുന്നു.

Exit mobile version