Site icon Fanport

ഇന്ന് ഈ വർഷത്തെ ആദ്യ കൊൽക്കത്ത ഡെർബി

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടമായ കൊൽക്കത്ത ഡെർബിയുടെ ദിനമാണ് ഇന്ന്. ഈ സീസണിലെ ആദ്യ കൊൽക്കത്ത ഡെർബിക്ക് വേദിയാകുന്ന സാൾട്ട് ലേക് സ്റ്റേഡിയമാണ്. കൊൽക്കത്ത ഫുട്ബോൾ ലീഗിലെ അതി നിർണായക പോരാട്ടത്തിലാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും നേർക്കുനേർ വരുന്നത്. ഡ്യൂറണ്ട് കപ്പിലെ മികച്ച പ്രകടനങ്ങൾ രണ്ട് പേർക്കും കരുത്തായി ഉണ്ട് എങ്കിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇത്തവണ ഇരുവർക്കും കാര്യങ്ങൾ എളുപ്പമല്ല.

നിലവിലെ ചാമ്പ്യന്മാരായ ബഗാൻ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും നാലു പോയന്റുമായി നിൽക്കുമ്പോൾ ഈസ്റ്റ് ബംഗാളിന് മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് ഉള്ളത്. ഒരു പരാജയമോ സമനിലയോ വരെ ഇരുവരുടെയും കിരീട പ്രതീക്ഷ തകർക്കും. കഴിഞ്ഞ വർഷം നടന്ന മൂന്ന് കൊൽക്കത്ത ഡെർബികളിൽ രണ്ടു ഈസ്റ്റ് ബംഗാൾ ആയിരുന്നു വിജയിച്ചത്. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നടന്ന ഡെർബി സമനിലയിൽ ആവുകയും ചെയ്തു. അവസാനമായി 2018 ജനുവരിയിൽ ആണ് മോഹൻ ബഗാൻ ഒരു ഡെർബി വിജയിച്ചത്.

മലയാളി താരമായ മിർഷാദ് ആകും ഇന്ന് ഈസ്റ്റ് ബംഗാളിന്റെ വല കാക്കുക. മലയാളി താരമായ വി പി സുഹൈർ മോഹൻ ബഗാന്റെ അറ്റാക്കിലും ഇറങ്ങും. വൈകിട്ട് 3 മണിക്ക് നടക്കുന്ന മത്സരം യൂടൂബിൽ തത്സമയം കാണാം.

Exit mobile version