അണ്ടർ 17 ലോകകപ്പ് ഇന്ത്യയുടെ മത്സരങ്ങൾ കൊച്ചിയിലോ!?

- Advertisement -

ഒക്ടോബറിൽ നടക്കാൻ പോകുന്ന അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നമ്മുടെ സ്വന്തം കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ സാധ്യത. ഓരോ ഗ്രൂപ്പിലേയും മുഴുവൻ മത്സരങ്ങളും ഓരോ സ്റ്റേഡിയങ്ങളിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യ ഉൾപ്പെടാൻ പോകുന്ന ഗ്രൂപ്പിലെ മത്സരങ്ങൾ കൊച്ചിയിൽ നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. കൊച്ചിയിലെ ജന പങ്കാളിത്തം തന്നെയാണ് ഇന്ത്യയെ കൊച്ചിയിൽ കളിപ്പിക്കാനുള്ള ചിന്തയുടെ പിറകിൽ ഉള്ളത്.

കൂടാതെ ഒരു ക്വാർട്ടറും ഒരു സെമിയും കൂടെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താനാണ് സാധ്യത. ഫൈനലിനുള്ള വേദി കൊൽക്കത്ത ആയേക്കും. കൊച്ചി, കൊൽകത്ത, മുംബൈ, ഗുവാഹത്തി, ഡെൽഹി_ ഗോവ എന്നീ വേദികളാണ് ലോകകപ്പിന് ആതിഥ്യം വഹിക്കുക.

 

ഒക്ടോബർ ആറു മുതൽ ആണ് ലോകകപ്പ് ആരംഭിക്കുക. ഇരുപത്തി നാലു ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് ,പ്രതീക്ഷയോടെയാണ് കേരള ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്‌. ഈ‌ മാസം അവസാനം ഫിഫ കൊച്ചിയുൾപ്പെടെയുള്ള വേദികളിൽ അവസാന പരിശേധന നടത്തും.

Advertisement