കൊച്ചി സ്റ്റേഡിയത്തിലെ ക്രിക്കറ്റ്, ഞായറാഴ്ച കലൂരിൽ മനുഷ്യമതിൽ ഒരുക്കാൻ മഞ്ഞപ്പട

കൊച്ചി സ്റ്റേഡിയത്തിലെ ടർഫ് സംരക്ഷിക്കാനുള്ള പോരാട്ടം ഉപേക്ഷിക്കാൻ തയ്യാറാകാതെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടം മഞ്ഞപ്പട. കൊച്ചിയിൽ ഏകദിന മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ തുടക്കം മുതൽ രംഗത്തുള്ള മഞ്ഞപ്പട പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ്. ഫുട്ബോൾ ആരാധകരെയും താരങ്ങളെയും ഒരുമിപ്പിച്ച് മനുഷ്യമതിൽ ഒരുക്കാനാണ് മഞ്ഞപ്പടയുടെ തീരുമാനം.

25 മാർച്ച് ഞായറാഴ്ച കലൂർ ജവഹർലാൽ നഹ്റു സ്റ്റേഡിയത്തിന് മുന്നിലാകും ഫുട്ബോൾ ആരാധകർ മനുഷ്യമതിൽ തീർക്കുക. ഞായറായ്ച ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധം. നൂറ് കണക്കിന് ഫുട്ബോൾ പ്രേമികൾ പ്രതിഷേധത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേവ് മത്സരത്തിനും കൊച്ചി ടർഫ് സംരക്ഷിക്കാനുള്ള കാർഡുകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎഫ് സി ഗോവയ്ക്ക് പുതിയ ഗോൾ കീപ്പർ
Next articleഓക്ലാന്‍ഡില്‍ നാണംകെട്ട് ഇംഗ്ലണ്ട്, 58 റണ്‍സിനു പുറത്ത്