“ലമ്പാർഡിന്റെ ചെൽസിയെ തോൽപ്പിക്കുക എളുപ്പമാകില്ല”

ലമ്പാർഡിന്റെ ചെൽസിയെ തോല്പ്പിക്കുക എളുപ്പമല്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇന്ന് യുവേഫ സൂപ്പർ കപ്പിൽ ചെൽസിയും ലിവർപൂളുമാണ് ഏറ്റുമുട്ടുന്നത്‌. പരിശീലകനായുള്ള ആദ്യ മത്സരത്തിൽ ലമ്പാർഡിന്റെ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനോട് എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു‌. എന്നാൽ മത്സരഫലം നോക്കിയിട്ട് കാര്യമില്ല എന്ന് ക്ലോപ്പ് പറഞ്ഞു.

മത്സരം കണ്ട എല്ലാവർക്കും എത്ര മികച്ച രീതിയിലാണ് ചെൽസി കളിച്ചത് എന്ന് മനസ്സിലാകും. സാധാരണ ഉള്ള ചെൽസി രീതിയല്ല ലമ്പാർഡിന്റേത്. കളിച്ച് വിജയിക്കുക എന്നതാണ് ലമ്പാർഡിന്റെ ടാക്ടിക്സ്. കൂടുതൽ സമയം ലഭിച്ചാൽ ചെൽസി മികച്ച ടീമായി മാറിമെന്നും ക്ലോപ്പ് പറഞ്ഞു. കഴിഞ്ഞ സീസണിൽ ഡെർബിയിൽ ലമ്പാർഡ് തന്റെ കഴിവ് തെളിയിച്ചതാണെന്നും ക്ലോപ്പ് പറഞ്ഞു.

Exit mobile version