
റിഥത്തിനു വേണ്ടി അബുഷെബിനും നാസറും ഗോൾ നേടി. സമീർ റഹ്മാണ് യുഎഫ്സിക്ക് വേണ്ടി ഗോൾ നേടിയത്. നാളെ നടക്കുന്ന മത്സരങ്ങളിൽ പുഷ്പ വിക്ടറി ക്ലബ്ബിനേയും ഷാർക്ക് എഫ്സി അൺഎമ്പ്ലോയീസ് ക്ലബ്ബിനെയും നേരിടും. വൈകുന്നേരം മൂന്ന് മണിക്കും അഞ്ചു മണിക്കും കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ.
ബോബി ആൻഡ് മറഡോണ ചെമ്മണ്ണൂർ ഇന്റർനാഷ്ണലാണ് ഒമ്പതാം സീസൺ കവരത്തി ലീഗ് ഫുട്ബോൾ സ്പോൺസർ ചെയ്തിരിക്കുന്നത്. കെ.എൽ.എഫ് ചരിത്രത്തിലാദ്യമായി വൻകരയിൽ നിന്നും മികച്ചൊരു സ്പോൺസറെ ലക്ഷദ്വീപിൽ എത്തിക്കാൻ ആയി എന്നതും കവരത്തി ലീഗ് ഫുട്ബോൾ ഭാരവാഹികളുടെ വിജയമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial