ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ കോച്ചായി മലയാളി

മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായ കെ കെ ഹമീദ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഗോൾകീപ്പർ കോച്ചായി നിയമിക്കപ്പെട്ടു. സ്പെയിനിലേക്ക് പരിശീലന മത്സരങ്ങൾക്കായി പോകുന്ന ഇന്ത്യൻ അണ്ടർ 19 ടീമിന്റെ കൂടെയാകും ഹമീദ് കെ കെ പരിശീലകനായി ഉണ്ടാകും. മുമ്പും ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പിംഗ് പരിശീലക സ്ഥാനം ഇദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. 2013ൽ എ എഫ് സി യോഗ്യതക്ക് കളിച്ച അണ്ടർ 19 ഇന്ത്യൻ ടീമിനൊപ്പവും ഹമീദ് ഉണ്ടായിരുന്നു.

2015ൽ കേരള സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകനും ആയിട്ടുണ്ട് ഹമീദ്. എഫ് സി കേരളയ്ക്ക് ഒപ്പമായിരുന്നു ഇപ്പോൾ പ്രവർത്തിച്ചിരുന്നത്. മുമ്പ് സെൻട്രൽ എക്സൈസിനായി കളിച്ചിട്ടുമുണ്ട് കെ കെ ഹമീദ്. 22ആം തീയതി ആണ് ഇന്ത്യൻ ടീം സ്പെയിനിലേക്ക് യാത്രയാകുക. അർജന്റീന അടക്കമുള്ള ടീമുകളുമായി ഇന്ത്യൻ സ്പെയിനിൽ ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version