Picsart 23 09 07 17 48 02 272

കിംഗ്സ് കപ്പ്, മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ലെബനൻ ഇന്ത്യയുടെ എതിരാളി

ഇന്ന് ഇറാഖിനോട് പരാജയപ്പെട്ട ഇന്ത്യ ഇനി കിംഗ്സ് കപ്പിൽ ഒരു മത്സരം കൂടെ കളിക്കും. ഞായറാഴ്ച മൂന്നാം സ്ഥാനം സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ലെബനൻ ആകും ഇന്ത്യയുടെ എതിരാളികൾ. ഈ വർഷം ഇത് നാലാം തവണയാകും ഇന്ത്യ ലെബനനെ നേരിടുന്നത്. ലെബനൻ ഇന്ന് നടന്ന സെമി ഫൈനലിൽ തായ്ലാൻഡിനോട് പരാജയപ്പെട്ടു. 2-1 എന്നായിരുന്നു സ്കോർ‌.

ഇന്ന് വൈകിട്ട് നടന്ന ആദ്യ സെമിയിൽ ഇന്ത്യ ഇറാഖിനോടും പരാജയപ്പെട്ടിരുന്നു‌. ഇറാഖ് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Exit mobile version