Site icon Fanport

കിക്ക്സ്റ്റാർട്ട് ഇന്ത്യൻ വനിതാ ലീഗ് സെമി ഫൈനലിൽ

ഹോപ്‌സ് എഫ്‌സിയെ പരാജയപ്പെടുത്തി കിക്ക്സ്റ്റാർട്ട് എഫ്‌സി ഇന്ത്യൻ വനിതാ ലീഗിന്റെ (ഐഡബ്ല്യുഎൽ) സെമി ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കാവ്യയുടെയും കിയോക്കോ എലിസബത്തിന്റെയും ഗോളുകൾ ആണ് HOPSനെതിരെ കിക്ക് സ്റ്റാട്ടിന്റെ വിജയം ഉറപ്പാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം.

കിക്ക്സ്റ്റാർട്ട് 23 05 16 13 41 14 453

കിക്ക്‌സ്റ്റാർട്ടിനായി കാവ്യ പക്കിരിസാമി ആദ്യ ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ HOPS എഫ്‌സിക്ക് സമനില നേടാനായി. അവസാനം പകരക്കാരിയായി എത്തിയ കിയോക്കോ എലിസബത്ത് ഇഞ്ചുറി ടൈമിൽ വിജയഗോൾ നേടി. സേതു എഫ് സിയും ഈസ്റ്റ് ബംഗാൾ എഫ്‌സിയും തമ്മിലുള്ള ക്വാർട്ടർ പോരാട്ടത്തിലെ വിജയികളെ ആകും കിക്ക്‌സ്റ്റാർട്ട് എഫ്‌സി സെമിയിൽ നേരിടുക.

Exit mobile version