Site icon Fanport

ലോകകപ്പ് ജേതാവ് ഖെദീര വിരമിച്ചു

ജർമ്മൻ ലോകകപ്പ് ജേതാവ് സാമി ഖെദീര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 34 വയസുകാരനായ താരം 2014 ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ അംഗമായിരുന്നു. സെൻട്രൽ മിഡ്ഫീൽഡർ ആയ താരം നിലവിൽ ഹെർത്ത ബെർലിൻ താരമാണ്.

ജർമ്മൻ ക്ലബ്ബ് സ്റ്റുഗാർട്ടിലൂടെ 2006 ൽ സീനിയർ കരിയർ ആരംഭിച്ച താരം 2010 ലാണ് സ്പാനിഷ് ഭീമൻമാരായ റയൽ മാഡ്രിഡിൽ ചേർന്നത്. പിന്നീട് 2015 മുതൽ 2021 വരെ യുവന്റസ് താരമായിരുന്നു. ഈ സീസണിൽ രണ്ടാം പകുത്തിയിൽ ആണ് താരം ജർമ്മനിയിൽ തിരിച്ചെത്തിയത്.

റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗ്, ല ലീഗ, കോപ്പ ഡെൽ റെ, സൂപ്പർ കോപ്പ, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും യുവന്റസിന് ഒപ്പം സീരി എ, കോപ്പ ഇറ്റലിയ, സൂപ്പർ കോപ്പ ഇറ്റാലിയ കിരീടങ്ങളും നേടിയിട്ടുണ്ട്. 2009 മുതൽ ജർമ്മൻ ദേശീയ ടീമിലും അംഗമാണ്.

Exit mobile version