Site icon Fanport

പുതിയ ചുമതലയിൽ ഖാലിദ് ജമീൽ

ഐസോളിനൊപ്പം അത്ഭുതങ്ങൾ കാണിച്ച പരിശീലകൻ ഖാലിദ് ജമീൽ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ഒരു ക്ലബിന്റെ പരിശീലകനായല്ല പകരം ഒരു അക്കാദമി കോച്ചായാണ് ഖാലിദ് ജമീൽ എത്തുന്നത്. മഹാരാഷ്ട്രയിലെ എലൈറ്റ് ഫുട്ബോൾ സ്കൂൾ കല്യാണിന്റെ ചുമതലയാൺ ജമെൽ ഏറ്റിരിക്കുന്നത്. നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നതും ഈ അക്കാദമിയുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥതയുമാണ് ഈ ചുമതല ഏറ്റെടുക്കാൻ കാരണം എന്ന് ജമീൽ പറഞ്ഞു.

നേരത്തെ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഖാലിദ് ജമീൽ തീരുമാനിച്ചിരുന്നത് ആണെങ്കിലും ആ ചർച്ച അന്തിമഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരുന്നു ജമീൽ. ഈസ്റ്റ് ബംഗാളിനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം നേടിയെങ്കിലും ഐ ലീഗ് കിരീടം നേടാൻ ജമീലിന് കഴിയാത്തതിനാൽ പുറത്താക്കപ്പെടുകയായിരുന്നു. 2016-17 സീസണിൽ ഐസോളിനെ ഐലീഗ് ചാമ്പ്യന്മാരാക്കി ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഖാലിദ് ജമീൽ ഞെട്ടിച്ചിരുന്നു. മുമ്പ് മുംബൈ എഫ് സിയേയും ജമീൽ പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version