കേരള ഫുട്ബോൾ അസോസിയേഷന് ഇനി പുതിയ ലോഗോ

കേരള ഫുട്ബോൾ അസോസിയേഷൻ ഇനി പുതിയ രൂപത്തിൽ. പുതിയ ലോഗോ കേരള ഫുട്ബോൾ അസോസിയേഷൻ കണ്ടെത്തി. പച്ചയും നീലയും നിറത്തിലാണ് പുതിയ ലോഗോ. കേരളത്തിന്റെ സംസ്ഥാന പക്ഷിയായ വേഴാമ്പലും ലോഗോയിൽ ഉണ്ട്. നേരത്തെ കേരള ഫുട്ബോൾ അസോസിയേഷൻ ലോഗോ ജനങ്ങളിൽ നിന്നായി ക്ഷണിച്ചിരുന്നു. അതിൽ നിന്നും ലോഗോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കേരള ഫുട്ബോൾ അസോസിയേഷന്റെ വെബ്സൈറ്റ് മാനേജിംഗ് ടീമാണ് പുതിയ ലോഗോയുടെ പിറകിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial