കേരള ഫുട്ബോൾ അസോസിയേഷനും ഊർജ കപ്പും തമ്മിൽ ഉടക്ക്, ഇടയ്ക്ക് പെട്ട് കുട്ടികൾ

കേരള ഫുട്ബോളിൽ പ്രശ്നങ്ങൾക്ക് ഒരിക്കലും പഞ്ഞമില്ല. പതിവുപോലെ പുതിയ പ്രശ്നത്തിലും ഇരകളാവുന്നത് ഫുട്ബോളിനെ സ്നേഹിക്കുന്ന വരും വളർന്നുവരുന്ന ഫുട്ബോൾ പ്രതിഭകളും തന്നെ.

പ്രധാനമന്ത്രിയുടെ ആസൂത്രണത്തിന്റെ കീഴിൽ നടത്തുന്ന ഊർജ്ജ കപ്പ് ടൂർണമെന്റിൽ താരങ്ങൾ പങ്കെടുക്കുന്നത് ശരിയല്ല എന്ന കേരള ഫുട്ബോൾ അസോസിയേഷൻ വാദമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. ദേശീയ അണ്ടർ 17 ടൂർണമെന്റും ഊർജ്ജ കപ്പും ഒരേ സമയത്ത് എത്തിചേർന്നതാണ് പ്രശ്നങ്ങൾക്കു കാരണം. ഏതേലും ഒന്നിൽ മാത്രമേ പങ്കെടുക്കാൻ പറ്റൂ എന്നതാണ് കേരള ഫുട്ബോൾ അസോസിയേഷൻ പറയുന്നത്. കഴിഞ്ഞ ആഴ്ച ആരംഭിച്ച ഊർജ കപ്പ് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളോടാണ് കെ എഫ് എ അവരുടെ തീരുമാനം അറിയിച്ചത്.

ഊർജ്ജ കപ്പിൽ പങ്കെടുക്കുക ആണെങ്കിൽ ദേശീയ ടൂർണമെന്റിലേക്ക് സെലക്ഷൻ കിട്ടില്ല. പക്ഷെ ആകർഷകമായ സമ്മാനങ്ങൾ ഉള്ള മികച്ച രീതിയിൽ നടത്തപ്പെടുന്ന ഊർജ്ജ കപ്പ് ടൂർണമെന്റ് കുട്ടികൾക്ക് മികച്ച എക്സ്പീരിയൻസ് ആകുമെന്ന നിലയ്ക്ക് അതു നഷ്ടപ്പെടുത്തുന്നത് അംഗീകരിക്കാൻ കുട്ടികളുടെ രക്ഷിതാക്കളും പരിശീലകരും ഒരുക്കമല്ല. ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ടൂർണമെന്റായിരുന്നു ഊർജ്ജ കപ്പ്. അഞ്ചു ലക്ഷം രൂപയാണ് ഊർജ്ജ കപ്പിന്റെ സമ്മാന തുക.

ഊർജ്ജ കപ്പിന്റെ കേരളത്തിന്റെ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ജൂലൈയിൽ ആണ് ദേശീയ അണ്ടർ പതിനേഴ് നടക്കുന്നത്. എന്തായാലും ദേശീയ ക്യാമ്പോ ഊർജ്ജാ കപ്പോ എന്നതിനു ഇടയിൽ പെട്ടിരിക്കുന്നത് പാവം കുട്ടികളാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial