Site icon Fanport

കെ.എഫ്.എ അക്കാദമി ലീഗിന് തുടക്കം

കെ.എഫ്.എ അക്കാദമി ലീഗിന് തുടക്കമായി. കേരളത്തിലെ എല്ലാ ജില്ലകളിലും കെ.എഫ്.എയുടെ അക്കാദമി ലീഗുകൾ തുടങ്ങിയിട്ടുണ്ട്. അണ്ടർ 10, അണ്ടർ 12, അണ്ടർ 14, അണ്ടർ 16 എന്നീ ലീഗുകൾക്കൾക്കാണ് ഇന്ന് തുടക്കമായത്.

കോഴിക്കോട് നടന്ന അണ്ടർ 10 മത്സരത്തിൽ കെ.എഫ്.ടി.സിക്ക് ജയം. സോക്കർ അക്കാദമി കല്ലായിയെ ആണ്  കെ.എഫ്.ടി.സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.  കെഫ്.എഫ്.ടി.സിക്ക് വേണ്ടി അമൻ, സുദർശൻ, ഗുസ്‌ലിൻ ബിൻ സയ്ദ് എന്നിവർ ഗോൾ നേടിയപ്പോൾ സോക്കർ അക്കാദമിയുടെ ആശ്വാസ ഗോൾ മുഷാബ് നേടി.

ഇന്ന് നടന്ന അണ്ടർ 12 മത്സരത്തിലും കെ.എഫ്.ടി.സി – സോക്കർ അക്കാദമി കല്ലായിയെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഏഴു ഗോളുകൾക്കാണ് കെ.എഫ്.ടി.സി വിജയിച്ചത്.  കെ.എഫ്.ടി.സിക്ക് വേണ്ടി സ്വാലിഹ് ഹാട്രിക് നേടിയപ്പോൾ അമിഷ് രണ്ടു ഗോളും രഹാനും ജാസിമും ഓരോ ഗോൾ വീതം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version