കോൺകാഫ് മേഖലയിലെ മികച്ച താരമായി കെയ്‌ലോർ നവാസ്

മികച്ച വനിത കായിക താരം അലക്സ് മോർഗനാണ്

- Advertisement -

കോൺകാഫ് മേഖലയിലെ മികച്ച താരമായി റയൽ മാഡ്രിഡ് ഗോൾ കീപ്പർ  കെയ്‌ലോർ നവാസ്. ഇത് രണ്ടാം തവണയാണ് താരം അവാർഡിന് അർഹനാവുന്നത്. നോർത്ത്, സെൻട്രൽ അമേരിക്കയിലെയും കരിബീയൻ ഫുട്ബോൾ അസോസിയേഷനിലെയും കോച്ചുകളും ക്യാപ്റ്റന്മാരും പത്രപ്രവർത്തകരും ചേർന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.

റയൽ മാഡ്രിഡിന് വേണ്ടി ലാ ലീഗയും ചാമ്പ്യൻസ് ലീഗും അടക്കം മികച്ച വിജയം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചതാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്. കോസ്റ്റാറിക്കക്ക് 2018ലെ ലോകകപ്പിന് യോഗ്യത നേടികൊടുക്കുന്നതിലും നവാസിന്റെ പങ്കും അവാർഡ് നേടാൻ താരത്തെ സഹായിച്ചു.

മികച്ച വനിത കായിക താരത്തിനുള്ള അവാർഡ് ലഭിച്ചത് അമേരിക്കൻ താരമായ അലക്സ് മോർഗനാണ്. ഇത് മൂന്നാം തവണയാണ് മോർഗന് ഈ അവാർഡ് ലഭിക്കുന്നത്. ലിയോണിന് ചാമ്പ്യൻസ് ലീഗും ലീഗ് വണ്ണും ലീഗ് കപ്പും നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു മോർഗൻ. 14 മത്സരങ്ങളിൽ നിന്ന് അമേരിക്കക്ക് വേണ്ടി 7 ഗോളുകളും മോർഗൻ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement