വയനാടിനു ആവേശകരമായ ജയം, കോട്ടയം സെമിയിൽ

- Advertisement -

വയനാട്‌ വെച്ചു നടക്കുന്ന 53-ാ‍മതു സീനിയർ ഇന്റർ-ഡിസ്ട്രിക്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ആതിഥേയർക്ക്‌ ആവേശകരമായ ജയം. നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുന്നിൽ കളിക്കാനിറങ്ങിയ വയനാടിനെ നിഷ്പ്രഭരാക്കികൊണ്ട്‌ പത്തനംതിട്ട ആദ്യ ഗോൾ നേടി! ഒറ്റ ഗോളിന്റെ ലീഡ്‌ 90 മിനിറ്റും നിലനിർത്താൻ പത്തനംതിട്ടക്ക്‌ കഴിഞ്ഞു എന്നാൽ 91-ാ‍ം മിനിറ്റിൽ നിസാം വയനാടിനു വേണ്ടി വല കുലുക്കി, സമനില ഗോൾ ഗ്യാലറിയെ ഇളക്കി മറിച്ചു. രണ്ടു മിനിറ്റിനകം വിജയ ഗോൾ നേടി കൊണ്ട്‌ അർഷാദ്‌ (93′) ആതിഥേയർക്ക്‌ ക്വാർട്ടർ ഫൈനലിലേക്‌ യോഗ്യത നേടിക്കൊത്തു.

img_4384മറ്റൊരു മൽസരത്തിൽ കഴിഞ്ഞ വർഷത്തെ റണ്ണേർസ്‌ ആയ കോട്ടയം ഇടുക്കിയെ 2-0നു പരാജയപ്പെടുത്തികൊണ്ട്‌ സെമി ഫൈനലിലേക്‌ യോഗ്യത നേടി, 27-ാ‍ം തിയ്യതി നടക്കുന്ന ആദ്യ സെമിയിൽ കോട്ടയം തിരുവനന്തപുരത്തെ നേരിടും.

ടൂർണമെന്റിൽ നാളെ 2മണിക്ക്‌ എറണാകുളം ആലപ്പുഴയേയും, 4മണിക്ക്‌ കൊല്ലം തൃശൂരിനേയും നേരിടും.

Advertisement