ലയണൽ തോമസിന്റെ ശിഷ്യൻ വിനു ജോസഫും ഡെൽഹി യുണൈറ്റഡിൽ

- Advertisement -

ഡെൽഹി യുണൈറ്റഡ് മലയാളി താരങ്ങളെ കൊണ്ട് നിറയുകയാണ്. ആറോളം മലയാളി താരങ്ങളാണ് ഡെൽഹി യുണൈറ്റഡിനു വേണ്ടി സെക്കൻഡ് ഡിവിഷനിൽ ബൂട്ടു കെട്ടുക. തൃശ്ശൂരിൽ നിന്ന് ഡെൽഹിയിൽ എത്തിയ രണ്ടു താരങ്ങളിൽ ഒന്നാണ് വിനു ജോസഫ്. ഹഫീസ് റഹ്മാനായിരുന്നു മറ്റൊരു താരം. രണ്ടു ഘട്ടങ്ങളായി നടന്ന ട്രയൽസിലൂടെയാണ് വിനു ജോസഫിനെ ഡെൽഹി യുണൈറ്റഡ് ടീമിലേക്ക് തിരഞ്ഞെടുത്തത്.

ജോസഫിന്റേയും ഓമനയുടേയും മകനായ വിനു ജോസഫ് സെന്റ് തോമസ് കോളേജ് തൃശ്ശൂരിലെ വിദ്യാർത്ഥിയാണ്. സെന്റർ മിഡ്ഫീൽഡിലാണ് വിനു കഴിവു തെളിയിച്ചുട്ടുള്ളത്. 2013-14, 2014-15 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മിഡ്ഫീൽഡിലെ പ്രധാനിയായിരുന്നു. ചിറ്റിലപ്പള്ളി സ്വദേശിയായ വിനു ജോസഫ് മുൻ കേരള താരം ലയണൽ തോമസിന്റെ പരിശീലനത്തിലാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്.

ചിറ്റിലപ്പിള്ളിയിലെ ക്ലബായ YASC ചിറ്റിലപിള്ളിയാണ് വിനുവിന്റെ ഹോം ക്ലബ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement