തൃശ്ശൂർ ജില്ലാ ഫുട്ബോൾ ടീമിൽ അഞ്ചങ്ങാടി കടപ്പുറത്തു നിന്നും മൂന്ന് താരങ്ങൾ

ഒക്ടോബർ 3 മുതൽ കണ്ണൂരിൽ നടക്കാനിരിക്കുന്ന അണ്ടർ 19 സോണൽ മാച്ചിൽ പങ്കെടുക്കാനുള്ള തൃശ്ശൂർ ജില്ലാ അണ്ടർ 19 ടീമിലേക്ക് അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ജസീബ്, ഹബീബ്, സുഹൈബ് എന്നിവരെ തിരഞ്ഞെടുത്തു. ചാവക്കാട് സബ്ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ 3 കുട്ടികൾ ഫുട്ബോളിന് അത്ര പ്രാധാന്യമോ ചരിത്രമോ പറയാനില്ലാത്ത ഗവണ്മെന്റ് വി.എച്. എസ്.സി അഞ്ചങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളാണ്.

കടപ്പുറത്തിന്റെ ഭാഗമായിട്ടുള്ള ഫുട്ബോൾ ക്ലബ്കളും നാട്ടുകാരും ചേർന്ന് നൽകുന്ന പിന്തുണയാണ് കുട്ടികളുടെ ആത്മവിശ്വാസത്തിനും മികവിനും പിന്നിൽ. ഗവണ്മെന്റ് എച് എസ് സി മണതലയിൽ നിന്നുള്ള കോച്ച് സുഭാഷ് ആണ് തൃശൂർ ജില്ലാ ടീമിന്റെ പരിശീലകൻ.

ജസീബും ഹബീബും സെൻട്രൽ മിഡ്ഫീൽഡിൽ കളിക്കുമ്പോൾ സുഹൈബിന് ഗോൾ പോസ്റ്റ് കാക്കുന്നതിലാണ് മികവ്. ഇതിൽ ജസീബ് കഴിഞ്ഞ കൊല്ലം സംസ്ഥാന അണ്ടർ 19 മത്സരത്തിൽ മൂന്നാമത് എത്തിയ തൃശ്ശൂർ ടീമിന്റെ ഭാഗമായിരുന്നു. സോണൽ മത്സരങ്ങൾ കഴിഞ്ഞാൽ ഈ മാസം തന്നെ സംസ്ഥാനതല മത്സരങ്ങളും നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജേസണ്‍ മുഹമ്മദ് അഞ്ചാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ നയിക്കും
Next articleമുംബൈയിൽ ശുചീകരണവുമായി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ മാതൃകയായി