
ദീര്‍ഘകാലാടിസ്ഥാന പരിശീലനത്തിനായി ഗ്ലോബല്‍ ഫുട്ബോള്‍ അക്കാദമി കളിക്കാരെ തിരഞ്ഞെടുക്കുന്നു. അണ്ടര്‍ 16, അണ്ടര്‍ 14, അണ്ടര്‍ 12, അണ്ടര്‍ 10 വിഭാഗങ്ങളായാണ് തെരഞ്ഞെടുപ്പ്.
കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ വെച്ച് നടന്ന സണ്‍ഫീസ്റ്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം സ്ഥാനമടക്കം ചുരുങ്ങിയ കാലത്തിനിടയില്‍ നിരവധി സംസ്ഥാനതല, ദേശീയതല ടൂര്‍ണമെന്റുകളില്‍ വിജയം നേടിയ അക്കാദമിയാണ് ഗ്ളോബല്‍ .
കേരളത്തിലെ പ്രശസ്ത അക്കാദമികളെ ഉള്‍പ്പെടുത്തി തളിപ്പറമ്പില്‍ വെച്ച് സബ് ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിയതിലൂടെ സംഘാടനത്തിലെ മികവ് തെളിയിക്കാനും ഗ്ലോബല്‍ അക്കാദമിക്ക് കഴിഞ്ഞിരുന്നു.
അടുത്ത മാസം ആരംഭിക്കുന്ന കേരളാ ഫുട്ബോള്‍ അസോസിയേഷന് അക്കാദമി ലീഗില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അക്കാദമി ഇപ്പോള്‍.
സെലക്ഷന് ട്രയല്‍സിനുള്ള കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2001 മുതല്‍ 2008 വരെ വര്‍ഷങ്ങളില്‍ ജനിച്ച താല്‍പ്പര്യമുള്ള കുട്ടികള്‍ കളിക്കാനുള്ള കിറ്റ് സഹിതം രക്ഷിതാവിനോടൊപ്പം 30-07-17 ഞായറാഴ്ച്ച വൈകുന്നേരം 3.00 മണിക്ക് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് ഗ്രൗണ്ടില്‍ എത്തിച്ചേരണ്ടതാണ്.
ഫോണ്‍ : 9539 005 029 (മുബശിര്‍ അലി)
9995 703 223 (വില്‍സണ്‍ മാത്യു)
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial