ഇനി വയനാട് പ്രീമിയർ ലീഗിന്റെ കാലം

- Advertisement -

കാൽപന്തു കളി ഇനി ചുരങ്ങൾ കയറി വയനാടിന്റെ മണ്ണിലാണ് കുറച്ചു കാലം. ഞായറായ്ച്ച കൽപറ്റയിൽ ആരംഭിക്കുന്ന പ്രഥമ വയനാട് പ്രീമിയർ ലീഗ് വയനാടിന്റെ ഫുട്ബോൾ ഉത്സവമായി മാറും. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് കൽപറ്റയിൽ ഇറങ്ങാൻ പോകുന്നത്. വരുന്ന ഞായറായ്ച്ച മുൻ ദേശീയ താരം ഷറഫലിയാണ് വയനാട് പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക.

കേരളാ ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തിൽ ആണ് ടൂർണമെന്റുകൾ നടക്കുന്നത്. നാൽപ്പതോളം എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത 16 ടീമുകൾ നാലു ഗ്രൂപ്പുകളായാണ് പോരിനിറങ്ങുന്നത്. കൽപറ്റ എസ് കെ എം ജെ സ്കൂൾ സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റിനു കീഴിലാകും മത്സരം നടക്കുക. ദിവസേന രണ്ടു മത്സരങ്ങൾ ഉണ്ടാകും. കാൽപന്തുകളിയുടെ ആവേശം കൂട്ടാൻ ഓഫ് സൈഡ് നിയമമില്ലാത്ത രീതിയിലാകും മത്സരങ്ങൾ നടക്കുക.

ക്വാർട്ടർ സെമി ഫൈനൽ മത്സരങ്ങൾ രണ്ടു പാദങ്ങളായി നടത്താനാണ് തീരുമാനം. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനക്കാരാണ് ക്വാർട്ടറിലേക്ക് കടക്കുക. ടീമുകളെല്ലാം  മികച്ച താരങ്ങളെ അണിനിരത്തുമെന്ന് ഉറപ്പിക്കാൻ പങ്കെടുക്കുന്ന ടീമുകളില്ലെല്ലാം രറ്റു ദേശീയ താരങ്ങളുടെ സാന്നിദ്ധ്യം നിർബന്ധമാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് എ: നോവ അരപറ്റ, ഫ്രണ്ട് ലൈൻ ബത്തേരി, ഇലവൻ ബ്രദേഴ്സ് മുണ്ടേരി, പി എൽ സി പെരിങ്ങോട

ഗ്രൂപ്പ് ബി: സ്പൈസസ് മുട്ടിൽ, മഹാത്മ എഫ് സി, ജുവെന്റസ് മേപ്പാടി, ഓക്സ്ഫോർഡ് എഫ് സി കൽപറ്റ

ഗ്രൂപ്പ് സി: ഡൈന അമ്പലവയൽ, ഇൻസൈറ്റ് പനമരം, ആസ്ക് ആറാം മൈൽ, വയനാട് എഫ് സി

ഗ്രൂപ്പ് ഡി: വയനാട് ഫാൽക്കൺസ് ക്ലബ്, എ എഫ് സി അമ്പലവയൽ, എ വൺ ചെമ്പോത്തറ, സാസ്ക് സുഗന്ധഗിരി

 

 

Advertisement